Archived Articles
പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദിന് ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സ്വീകരണം നല്‍കി
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദിന് ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് സ്വീകരണം നല്‍കി . ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് എസ്.എ. എം. ബഷീര്‍ വിശിഷ്ട അതിഥിയായിരുന്നു. ഏവന്‍സിന് വേണ്ടി പ്രവാസി ബന്ധുവിനുള്ള മെമന്റോ എസ്.എ. എം. ബഷീര്‍ സമ്മാനിച്ചു.
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു. സി.ഇ. ഒ. നില്‍ഷാദ് നാസര്‍, ഫ്‌ളൈ നാസ മാനേജര്‍ അലി ആനക്കയം,കെ.വി. ബഷീര്‍, അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മീഡിയ പ്‌ളസ് സംഘടിപ്പിച്ച ഇശല്‍ നിലാവ് സീസണ്‍ 2 ല്‍ പങ്കെടുക്കുന്നതിനാണ് പ്രവാസി ബന്ധു ദോഹയിലെത്തിയത്. പരിപാടിയുടെ ട്രാവല്‍ പാര്‍ട്ണറായിരുന്നു ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്