
പ്രശസ്ത അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ജോണ്‍ ലെജന്‍ഡ് ഫെബ്രുവരി 17 ന് കത്താറയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രശസ്ത അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ജോണ്‍ ലെജന്‍ഡ് ഫെബ്രുവരി 17 ന് കത്താറ ആംഫി തിയേറ്ററില്‍ പാടും. ഖത്തര്‍ ലൈവ് 2023 ന്റെ ഭാഗമായാണ് പരിപാടി. ഗോള്‍ഡ്, പ്‌ളാറ്റിനം, വിഐപി എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് വിര്‍ജിന്‍ മെഗാസ്റ്റോറിന്റെ വെബ്സൈറ്റില്‍ ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 400 റിയാല്‍ മുതലാണ് ടിക്കറ്റ് വില.