ഖത്തര്‍ ടോട്ടല്‍ എനര്‍ജീസ് ഓപ്പണ്‍ ടെന്നീസിന് പ്രതിദിനം 200 സൗജന്യ ടിക്കറ്റുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടെന്നീസ് ഫെഡറേഷനും ദോഹ മെട്രോയും ലുസൈല്‍ ട്രാമും ചേര്‍ന്ന് ഖത്തര്‍ ടോട്ടല്‍ എനര്‍ജീസ് ഓപ്പണിനായി പ്രതിദിനം 200 സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നു.
‘നിങ്ങളുടെ സൗജന്യ ടിക്കറ്റ് ക്ലെയിം ചെയ്യാന്‍, ഏതെങ്കിലും ടൂര്‍ണമെന്റ് ദിവസങ്ങളില്‍ ഖലീഫ ഇന്റല്‍ ടെന്നീസ് & സ്‌ക്വാഷ് കോംപ്ലക്‌സിലെ ടിക്കറ്റിംഗ് ഓഫീസില്‍ നിങ്ങളുടെ ട്രാവല്‍ കാര്‍ഡ് (സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് ക്ലബ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ) ഹാജരാക്കിയാല്‍ മതിയെന്ന് ദോഹ മെട്രോ ട്വീറ്റ് ചെയ്തു.
2023 ഫെബ്രുവരി 18-ന് ഫൈനല്‍ കളിക്കുന്നത് വരെ പ്രതിദിനം 200 സൗജന്യ ടിക്കറ്റ് ഓഫര്‍ സാധുവാണ്.
ഒരാള്‍ക്ക് ഒരു സൗജന്യ ടിക്കറ്റ് മാത്രമേ നല്‍കൂ എന്നും സൗജന്യ ടിക്കറ്റുകള്‍ പ്രതിദിനം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റ് നല്‍കുകയെന്നും ടൂര്‍ണമെന്റ് ദിവസങ്ങളില്‍ മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാകുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മെട്രോ യാത്രക്കാര്‍ക്ക് റെഡ് ലൈന്‍ ഉപയോഗിച്ച് കോര്‍ണിഷില്‍ ഇറങ്ങി ടൂര്‍ണമെന്റ് നടക്കുന്ന ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ എത്താം.