
Archived Articles
അറബ് മേഖലയില്‍ ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്‍ഡ് മൊബൈല്‍ സര്‍വീസസ് മെച്യൂരിറ്റി ഇന്‍ഡക്സില്‍ ഖത്തറിന് രണ്ടാം സ്ഥാനം
അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് മേഖലയില്‍ ഗവണ്‍മെന്റ് ഇലക്ട്രോണിക് ആന്‍ഡ് മൊബൈല്‍ സര്‍വീസസ് മെച്യൂരിറ്റി ഇന്‍ഡക്സില്‍ ഖത്തറിന് രണ്ടാം സ്ഥാനം . യുണൈറ്റഡ് നേഷന്‍സ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ 18 അറബ് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണഅ മൊത്തം 83 ശതമാനം സ്‌കോറോടെ ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തിയത്.
സാമൂഹികവും സാമ്പത്തികവുമായ തലങ്ങളില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സമൃദ്ധിയും ക്ഷേമവും കൈവരിക്കുന്ന ഒരു സംയോജിത ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയായി ഖത്തറിനെ പരിവര്‍ത്തനം ചെയ്യുന്നതിനായി ഖത്തറിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖല വന്‍തോതിലുള്ള വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തി