Archived Articles

ചെറിയപറമ്പത്ത് കുടുംബസംഗമം ഖത്തറില്‍

 

അമാനുല്ല വടക്കാങ്ങര

ദോഹ. വാണിമേലിലെ ചെറിയപറമ്പത്ത് മൊയ്തു ഹാജി, അബ്ദുല്ല ഹാജി, മൂസ്സ ഹാജി ഇവരുടെ മക്കളും മക്കളുടെ മക്കളുമായി ഖത്തറില്‍ ഉള്ളവര്‍ വക്ര സിമിസ്മാ റെസ്റ്റോറന്റ് ഹാളില്‍ ഒരുമിച്ചു കൂടിയത് അവിസ്മരണീയമായി

മള്‍ട്ടിപ്‌ളെക്‌സ് പ്ലാസ്റ്റിക് ഓണറും മൊയ്ദുഹാജിയുടെ മരുമകനുമായ പൊയില്‍ കുഞ്ഞമ്മദ് ഈ കുടുംബവുമായുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചത് അവിടെ കൂടിയവര്‍ക്ക് കുടുംബബന്ധത്തിന്റെ ഊഷ്മളത നല്‍കി.

ആതുരസേവനരംഗത്ത് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയ ഡോക്ടര്‍ റീമ, അയോണ്‍മെന്‍ പട്ടം നേടിയ സമദ് എന്നിവരെ കുടുംബം അനുമോദിച്ചു.

രക്തബന്ധങ്ങളുടെ ഒത്തുചേരല്‍ എല്ലാവര്‍ക്കും പുതിയ ഊര്‍ജ്ജം നല്‍കി.
ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനവും, ചുറ്റും വേണ്ടപ്പെട്ടവര്‍ ആരൊക്കെയോ ഉണ്ടെന്ന വിശ്വാസവും നല്‍കിയെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!