Archived Articles

ഗ്രാന്റ് മാളിന്റെ ഖത്തറിലെ ആറാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് നാളെ മെക്കയ്ന്‍സില്‍ പ്രവര്‍ത്തനമാരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഗ്രാന്റ് മാളിന്റെ ഖത്തറിലെ ആറാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് നാളെ മെക്കയ്ന്‍സില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗ്രാന്റ് മാളിന്റെ 80-ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. ലോകത്തും ഗള്‍ഫ് മേഖലയില്‍ പ്രത്യേകമായും മികച്ച വിജയം നേടുന്ന ബ്രാന്റായി ഗ്രാന്റ് മാള്‍ പുരോഗമിക്കുകയാണെന്ന് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ ഗ്രാന്റ് മാള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ പറഞ്ഞു. ഫിഫ ലോകകപ്പ് ഖത്തറിനോടനുബന്ധിച്ച് മികച്ച അന്താരാഷ്ട്ര ബ്രാന്റുകളും ഉത്പന്നങ്ങളും പ്രാദേശിക വസ്തുക്കളുമാണ് ഗ്രാന്റ് മാള്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷോപ്പിംഗിന് വരുന്നവര്‍ക്ക് എളുപ്പത്തല്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് മെകയ്ന്‍സില്‍ ഗ്രാന്റ് മാള്‍ സ്ഥിതി ചെയ്യുന്നത്. അബുസംറയിലേക്കുള്ള വഴിയില്‍ സല്‍വ എക്സ്പ്രസ് വേ എക്സിറ്റ് 37ലാണ് ഗ്രാന്റ് മാളിന്റെ പുതിയ ഔട്ട്ലെറ്റ്. 55000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന ഔട്ട്ലെറ്റ് സമീപ പ്രദേശങ്ങളിലെ നിരവധി താമസക്കാര്‍ക്കം സൗദി- ദോഹ യാത്രക്കാര്‍ക്കും പാര്‍ക്കിംഗ് സൗകര്യങ്ങളോടെ ഉപയോഗപ്പെടുത്താനാവും.

അടുത്ത അഞ്ച് വര്‍ഷത്തിനകം ഗ്രാന്റ് മാള്‍ ഖത്തറില്‍ വന്‍ വികസന കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. അല്‍ അസീസിയ, ഉം ഗാണ്‍, ഉം അല്‍ അമാദ് എന്നിവിടങ്ങളില്‍ പുതിയ മൂന്ന് ഔട്ട്ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാന്റ് മാള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, റീജ്യണല്‍ ഡയറക്ടര്‍ അഷറഫ് ചിറക്കല്‍, ബിന്‍ യൂസുഫ് ഗ്രൂപ്പ് ജോയിന്റ് വെന്‍ച്വര്‍ പാര്‍ട്ണര്‍ സി ഒ ഒ ഡേവിഡ് ഫോര്‍ഡ്, ഗ്രാന്റ് മാള്‍ ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ഡയറക്ടര്‍ മുഹമ്മദ് എന്‍ വി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!