ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി മരിജുവാനയും ഹാഷിഷും കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി.
ഒരു യാത്രക്കാരന്റെ ബാഗിനുള്ളില്‍ കള്ളക്കടത്ത് ഉണ്ടെന്ന് ജിഎസി ഇന്‍സ്‌പെക്ടര്‍ സംശയിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
പിടികൂടിയ 1,996 ഗ്രാം ഭാരമുള്ള മരുജുവാന ബിസ്‌ക്കറ്റ് ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലും 931.3 ഗ്രാം ഭാരമുള്ള ഷാബോ നട്‌സ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി.