
സിറിയയിലെയും തുര്‍ക്കിയിലേയും ദുരന്തബാധിതരെ സഹായിക്കുന്നതിനായി അടിയന്തര മാനുഷിക സഹായമായി ഖത്തര്‍ 253 മില്യണ്‍ റിയാല്‍ നല്‍കിയതായി വിദേശകാര്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതര്‍ക്ക് ഖത്തറിന്റെ അടിയന്തര മാനുഷിക സഹായം ഏകദേശം 253 ദശലക്ഷം റിയാല്‍ കവിഞ്ഞതായി വിദേശകാര്യ മന്ത്രാലയം. ഭക്ഷണം, വൈദ്യം, മറ്റ് സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടെ, രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ദുരിതബാധിതരുടെ ദുരിതം ലഘൂകരിക്കുന്നതിനുമാണ് ഖത്തര്‍ മുന്‍ഗണന നല്‍കുന്നത്.
ഉപപ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് മുഹമ്മദ് അല്‍ അന്‍സാരി, വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിവാര മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്