
ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ 2022ല്‍ വന്‍ വളര്‍ച്ച
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ല്‍ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നതിനാല്‍ ഹോട്ടലുകള്‍ ഒക്യുപ്പന്‍സി നിരക്കില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഹോട്ടലുകളില്‍, ടു, വണ്‍ സ്റ്റാര്‍ ഹോട്ടലുകളാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഏറ്റവും ഉയര്‍ന്ന താമസ നിരക്ക് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.