
ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം നേടി ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി
അമാനുല്ല വടക്കാങ്ങര
ദോഹ. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം നേടി ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി. കമ്പനി 2022ല്‍ 1.7 ബില്യണ്‍ റിയാല്‍ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. 2021 ല്‍ 1.4 ബില്യണ്‍ റിയാലായിരുന്നു കമ്പനിയുടെ അറ്റാദായം.
ഇതോടെ കമ്പനിയുടെ ഒരു ഷെയറിന്റെ വരുമാനം 2021 1.33 റിയാലില്‍ നിന്ന് 2022 ല്‍ 1.56 റിയാലായി ഉയര്‍ന്നു.