
ഊര്‍ജവും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന സംസ്‌കാരം പ്രോത്സാഹിപ്പിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പരിസ്ഥിതി ഉയര്‍ത്തിക്കാട്ടി ഊര്‍ജവും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന സംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്ന് ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി ആവശ്യപ്പെട്ടു. ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തരി പ്രാദേശിക പരിതസ്ഥിതിയില്‍ ലഭ്യമായ മഹത്തായ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പൊതുജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും അറിവ് നല്‍കുന്നതിനും സുസ്ഥിര പരിസ്ഥിതി എന്ന ആശയം പ്രചരിപ്പിക്കുന്നതിനും സഹായകമായ പരിപാടികള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.