
Archived Articles
ഒറേറ്റേര്‍സ് ഫോറം സമ്മിറ്റ് മാര്‍ച്ച് രണ്ടിന്
അമാനുല്ല വടക്കാങ്ങര
ദോഹ. നേതൃപാടവം, പ്രഭാഷണ കല, തൊഴില്‍, കുടുംബ ജീവിതം, ആരോഗ്യം തുടങ്ങി ജീവിത വിജയത്തിന്റെ നിഖില മേഖലകളിലും കാര്യമാത്രപ്രസക്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അംഗങ്ങളെ പര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒറേറ്റേര്‍സ് ഫോറത്തിന്റെ പ്രതിമാസ സമ്മിറ്റ് മാര്‍ച്ച് രണ്ടിന് നജ്മയിലെ ഏഷ്യന്‍ സ്റ്റാര്‍ റസ്റ്റോറന്റില്‍ നടക്കും.