ഇറാഖിനെ പരാജയപ്പെടുത്തി ഖത്തര്‍ അന്താരാഷ്ട്ര ക്യാമല്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി

ദോഹ. ഇറാഖിനെ പരാജയപ്പെടുത്തി ഖത്തര്‍ അന്താരാഷ്ട്ര ഒട്ടക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
ഞായറാഴ്ച അല്‍ ഷഹാനിയയിലെ ലെബ്സേയര്‍ ഹെറിറ്റേജ് ഫീല്‍ഡില്‍ നടന്ന ഉത്സവവും ആവേശകരവുമായ ഫൈനലില്‍ ഇറാഖിനെ 15-12 ന് പരാജയപ്പെടുത്തിയാണ് ആതിഥേയരായ ഖത്തര്‍ കിരീടം ചൂടിയത്. ഖത്തര്‍ രണ്ടാം കിരീടം ഉറപ്പിച്ചതോടെ 2025 ലെ ഇന്റര്‍നാഷണല്‍ ക്യാമല്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം പതിപ്പിന് തിരശ്ശീല വീണു.
അലി അല്‍ ദോസാരി, സുല്‍ത്താന്‍ അല്‍ കുവാരി, ഒമര്‍ അല്‍ ഷഹ്വാനി എന്നിവരടങ്ങുന്ന ഖത്തര്‍ ടീമിന് അലി ജമീല്‍ കാസിം, ഹുസൈന്‍ അലി ഹമദ്, ഒറൈബി മനിയ എന്നിവരടങ്ങുന്ന ഇറാഖി ടീമില്‍ നിന്നും കടുത്ത പോരാട്ടം നേരിടേണ്ടി വന്നു.
ഈ വിജയം ഖത്തറിന് 10,000 ഡോളര്‍ സമ്മാനത്തുക നേടിക്കൊടുത്തു, റണ്ണേഴ്സ് അപ്പായ ഇറാഖിന് 9,000 ഡോളര്‍ സമ്മാനത്തുക ലഭിച്ചു.
മൊറോക്കോ 6,000 ഡോളര്‍ സമ്മാനത്തുകയുമായി മൂന്നാം സ്ഥാനം നേടി.