
Archived Articles
പതിനേഴാമത് ലെറ്റ്സ് ഈറ്റാലിയന്‍ ഫെസ്റ്റിവലുമായി ലുലു ഗ്രൂപ്പ്
അമാനുല്ല വടക്കാങ്ങര
ലുലു ഗ്രൂപ്പ് ‘ലെറ്റ്‌സ് ഈറ്റാലിയന്‍’ ഫെസ്റ്റിവലിന്റെ 17-ാമത് പതിപ്പ് അബു സിദ്ര ബ്രാഞ്ചിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ചു.
മാര്‍ച്ച് 5 വരെ മേഖലയിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും നടക്കുന്ന ഫെസ്റ്റിവല്‍ ഇറ്റാലിയന്‍ ട്രേഡ് ഏജന്‍സിയുടെ (ഐടിഎ) പിന്തുണയോടെയും ഖത്തറിലെ ഇറ്റാലിയന്‍ എംബസിയുടെ സഹകരണത്തോടെയും മികച്ച ഇറ്റാലിയന്‍ പാചകരീതി പ്രദര്‍ശിപ്പിക്കുന്നു.
ഖത്തറിലെ എല്ലാ ലുലു സ്റ്റോറുകളിലുമുള്ള ഷോപ്പര്‍മാര്‍ക്ക് ലെറ്റ്സ് ഈറ്റാലിയന്‍ ഫെസ്റ്റിവലിലൂടെ ”ഇറ്റലിയുടെ ആഹ്ലാദകരമായ പാചകരീതിയുടെ ആരോഗ്യകരമായ നന്മ ആസ്വദിക്കാനാകും. ഇറ്റലിയുടെ പരമ്പരാഗതവും സാംസ്‌കാരികവുമായ അനുഭവങ്ങളുടെ സവിശേഷമായ സമ്മിശ്രണം, ലൈവ് മ്യൂസിക്കല്‍സ് നൃത്ത പ്രദര്‍ശനങ്ങള്‍ എന്നിവയും ആഘോഷത്തതിന്റെ ഭാഗമാകും.