Breaking News
ഖത്തര്‍ തുറമുഖങ്ങളില്‍ ചരക്ക് നീക്കത്തില്‍ വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ തുറമുഖങ്ങളില്‍ ചരക്ക് നീക്കത്തില്‍ വര്‍ദ്ധന . തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഖത്തര്‍ തുറമുഖങ്ങള്‍ക്ക് 2023 ഫെബ്രുവരിയില്‍ 112000 ടിഇയു ലഭിച്ചു, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏകദേശം 1% വര്‍ദ്ധനവ്.
210,000 ടണ്ണിലധികം ജനറല്‍ & ബള്‍ക്ക് ചരക്കുകളാണ് ഫെബ്രുവരിയില്‍ ഖത്തര്‍ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തത്. 2023 ജനുവരിയെ അപേക്ഷിച്ച് 85% വളര്‍ച്ചയാണ് ഈ രംഗത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കന്നുകാലികളില്‍ 35%വര്‍ധനയുണ്ടായി. 56,675 കന്നുകാലികളാണ് ഫെബ്രുവരിയില്‍ ഖത്തര്‍ തുറമുഖങ്ങള്‍ വഴിയെത്തിയത്.