Archived Articles
ലുലുവില്‍ ഖത്തരി ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ ആദ്യ ചോയ്സ്’ ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലുലുവില്‍ ഖത്തരി ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ ആദ്യ ചോയ്സ്’ ഫെസ്റ്റിവല്‍ ആരംഭിച്ചു. അബു സിദ്രയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ ആണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനും പാരമ്പര്യത്തിനും അടിവരയിടുന്ന ഖത്തറിലെ ഏറ്റവും മികച്ച ഭക്ഷ്യ-ഭക്ഷണേതര ഉല്‍പ്പന്നങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2010 മുതല്‍ വര്‍ഷം തോറും ആഘോഷിക്കുന്ന ഈ ഉത്സവം ഇത്തവണ മാര്‍ച്ച് 9 വരെ ഖത്തറിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഉണ്ടാകും.