Archived Articles

ഇരുപത്തൊമ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ മികച്ച സ്റ്റാന്‍ഡ് ഡിസൈനും പീപ്പിള്‍സ് ചോയ്സ് അവാര്‍ഡും സ്വന്തമാക്കി സൗദി അറേബ്യ

അമാനുല്ല വടക്കാങ്ങര

ദുബായ് . ദുബായ് വേള്‍ഡ് ട്രഡ് സെന്ററില്‍ നടന്ന ഇരുപത്തൊമ്പതാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ മികച്ച സ്റ്റാന്‍ഡ് ഡിസൈനും പീപ്പിള്‍സ് ചോയ്സ് അവാര്‍ഡും സ്വന്തമാക്കി സൗദി അറേബ്യ . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 രാജ്യങ്ങളില്‍ നിന്നുള്ള 1,500 എക്സിബിറ്റിംഗ് കമ്പനികള്‍ക്കിടയില്‍ നിന്നാണ് സൗദി അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.

പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ തന്നെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ താര സാന്നിധ്യമായി മാറിയ സൗദി അറേബ്യന്‍ പവലിയനിലേക്ക് ജനപ്രവാഹമായിരുന്നു.

ജനപ്രിയമായ ‘ബെസ്റ്റ് സ്റ്റാന്‍ഡ് അവാര്‍ഡുകള്‍’ സൗദി അറേബ്യന്‍ എയര്‍ലൈനിനും സൗദി അറേബ്യക്കുമുള്ള അംഗീകാരമായി.

ഉജ്ജ്വലമായ നിറങ്ങളും ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഘടകങ്ങളും ഉപയോഗിച്ച്, ത്രിതല സൗദിയ സ്റ്റാന്‍ഡില്‍ ആകര്‍ഷകവും ആഴത്തിലുള്ളതുമായ ഒരു ഗോവണിയാണ് അവതരിപ്പിച്ചത്.

അപ് തിങ്ക് സിഇഒ മാറ്റ് ഗിബ്‌സണ്‍ , ആന്‍ഡ്രൂ വിന്‍ഗ്രോവ്, ഗ്രൂപ്പ് ഡയറക്ടര്‍, മോട്ടിവേറ്റ് മീഡിയ ഗ്രൂപ്പ്; ജോ മോര്‍ട്ടിമര്‍, എഡിറ്റര്‍-അറ്റ്-ലാര്‍ജ്, ഡെസ്റ്റിനേഷന്‍സ് ഓഫ് ദി വേള്‍ഡ് ന്യൂസ്; ഫിലിപ്പ് വൂല്ലര്‍, ഏരിയ ഡയറക്ടര്‍ മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക , പോള്‍ ജോണ്‍സണ്‍, എഡിറ്റര്‍, എ ലക്ഷ്വറി ട്രാവല്‍ ബ്ലോഗ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് സൗദി അറേബ്യയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ലഭ്യമായ ഇടം മികച്ച രീതിയില്‍ ഉപയോഗിക്കുകയും സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുന്നതില്‍ സൗദി അറേബ്യന്‍ സ്റ്റാന്റ് വിജയിച്ചതായി ജഡ്ജിംഗ് പാനല്‍ വിലയിരുത്തി.

മികച്ച സ്റ്റാന്റിനുള്ള പുരസ്‌കാരത്തിന് പുറമേ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും നേടിയാണ് സൗദി അറേബ്യ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ താരസാന്നിധ്യം ഉറപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!