ഖത്തര്‍ സമന്വയ സ്‌പോര്‍ട്‌സ് ഡേ 2023 സമുചിതമായി ആഘോഷിച്ചു
ദോഹ: ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ സമന്വയ സ്‌പോര്‍ട്ട് സ് ഡേ – 2023 5/6 പാര്‍ക്ക് അല്‍ ഖസറില്‍ സമുചിതമായി സംഘടിപ്പിച്ചു.
കളരിക്കല്‍ വിജയകുമാര്‍ ജനറല്‍ കണ്‍വീനറായ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മല്‍സരങ്ങള്‍ ഉണ്ണികൃഷ്ണന്‍ ചെമ്പൂക്കാവ് ഫുട്ബാള്‍ തട്ടി ഉല്‍ഘാടനം ചെയ്തു.
രണ്ട് ടീമുകളായി തിരിച്ച് അരുണ്‍ സരസ് നേതൃത്വം നല്‍കിയ മല്‍സരങ്ങളില്‍ ഷാജിലാല്‍ ക്യാപ്റ്റനായ ടീം വിജയികളായും ഷൈന്‍ കുമാര്‍ ക്യാപ്റ്റനായ ടീം റണ്ണേഴ്‌സ് അപ്പായും വിജയിച്ചു.
വിജയിച്ച ടീമിനുള്ള ട്രോഫി ജനറല്‍ കണ്‍വീനര്‍ വിജയകുമാറും, റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഖത്തര്‍ സമന്വയ അവതാരകയായ അഞ്ജു ദീപക്കും നല്‍കി.
വിവിധ തരം മത്സരങ്ങള്‍ക്ക് പ്രസിഡണ്ട് മുരളീദാസ് , ശ്രീകുമാര്‍ , രഞ്ജിത് ദേവദാസ്, ദീപക്, പ്രദീപ് കുമാര്‍, പ്രജിത് , അഭിലാഷ്, ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സുരേഷ് ബാബു പണിക്കര്‍ നന്ദി പറഞ്ഞു