മികച്ച റേഡിയോ നെറ്റ് വര്‍ക്കിനുള്ള പ്രഥമ യുആര്‍എഫ് ഗ്ലോബല്‍ അവാര്‍ഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിന്
അമാനുല്ല വടക്കാങ്ങര
ദോഹ . മികച്ച റേഡിയോ നെറ്റ് വര്‍ക്കിനുള്ള പ്രഥമ യുആര്‍എഫ് ഗ്ലോബല്‍ അവാര്‍ഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിന്.
ഗ്ലോബല്‍ പുരസ്‌ക്കാര നിറവില്‍ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് . പല ഭാഷകള്‍ , പല സംസ്‌ക്കാരങ്ങള്‍ ഇവയെ ഏകോപിപ്പിച്ച് ശ്രോതാക്കള്‍ക്കായി വിനോദ വിജ്ഞാന പരിപാടികള്‍ ഒരുക്കിയതിനാണ് പുരസ്‌ക്കാരം . 2017 നവംബര്‍ 1 ന് ഖത്തറില്‍ പ്രക്ഷേപണം ആരംഭിച്ച ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക്് പ്രവര്‍ത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറിലെ ഏറ്റവും വലുതും പ്രിയപ്പെട്ടതുമായ റേഡിയോ സംരംഭമായി വളര്‍ന്നു .
പ്രക്ഷേപണ രംഗത്തെ നൂതന സംവിധാനങ്ങളും പുതുമയുള്ള പരിപാടികളുമാണ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കിനെ ജനകീയമാക്കിയത്.
തുടക്കത്തില്‍ മലയാളത്തിലും ഹിന്ദിയിലുമായി പ്രക്ഷേപണം ആരംഭിച്ച് പിന്നീട് ശ്രീലങ്ക , നേപ്പാള്‍ , കന്നഡ , ഭാഷകളിലെയ്ക്കും വ്യാപിപ്പിച്ചു . 100 -ലധികം ജീവനക്കാര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന സ്ഥാപനമായി ഇന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് വളര്‍ന്ന് കഴിഞ്ഞു .40 തിലധികം പ്ലാറ്റ് ഫോമുകളില്‍ സാന്നിധ്യമറിയിച്ച ഈ സ്ഥാപനം ജിസിസി-യിലെ തന്നെ ഏറ്റവും മികച്ച റേഡിയോ നെറ്റ്വര്‍ക്ക് ആയി മാറിക്കഴിഞ്ഞു .
2022 ഫിഫ വേള്‍ഡ് കപ്പ് സമയത്ത് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് നടത്തിയ ഓണ്‍ എയര്‍ , ഓണ്‍ലൈന്‍ , ഓണ്‍ ഗ്രൗണ്ട് പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു . ഖത്തറില്‍ നടക്കുന്ന ഏതൊരു കായിക പരിപാടികളിലും നിറ സാന്നിധ്യമാണ് ഈ സ്ഥാപനം . പ്രക്ഷേപണം ചെയ്യുന്ന എല്ലാ കമ്മ്യൂണിറ്റികളിലും ക്രിയാത്മകമായ ഇടപെടലുകളും ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് നടത്താറുണ്ട് . കോവിഡ് സമയത്ത് ഏറ്റവും വലിയ ബോധവത്ക്കരണ ക്യാപെയിനുകള്‍ ഒന്‍പത് ഭാഷകളില്‍ ശ്രോതാക്കളിലെത്തിച്ചത് അതിനുദാഹരണമാണ്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ റേഡിയോ സംഘം നേരിട്ടെത്തിയാണ് സാമൂഹ്യ പ്രവത്തനങ്ങളില്‍ പങ്കാളികളായത് .
ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് എന്ന ആശയത്തിന് ഫോക്കസ് ഇന്റര്‍നാഷണലിനൊപ്പം ചേര്‍ന്ന് പ്രവര്‍ ത്തിച്ചതിന് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിന്റെ ഭാഗമാകാനും ഈ സ്ഥാപനത്തിന് കഴിഞ്ഞു . ആയിരത്തിലധികം സജീവമായ പരസ്യദാതാക്കളാണ് തങ്ങളുടെ വിജയമെന്ന് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് അഭിപ്രായപ്പെട്ടു.
മാധ്യമ രംഗത്ത് തൊഴില്‍ അധിഷ്ഠിത പഠനത്തിന് അവസരമൊരുക്കി ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും സെന്റ് തെരേസാസ് കോളേജും കൈ കോര്‍ത്തു .വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ രംഗത്തെ ഏറ്റവും പുതിയ സാധ്യതകളും ആശയങ്ങളും മാറ്റങ്ങളും പരിചയപ്പെടുത്തുകയും ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ക്കൊപ്പം ന്യൂ ഏജ് മീഡിയ, പോഡ്കാസ്റ്റ്, കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളിലുള്ള പരിശീലനം നല്‍കുന്നതിനുള്ള ഒരു പദ്ധതിക്കാണ് സെന്റ് തെരേസാസ് കോളേജിലെ അപ്ലൈട് മീഡിയ സ്റ്റഡീസ് വിഭാഗവും ഒലിവ് സുനോ റേഡിയോ നെറ്റ്വര്‍ക്കും ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സ് മാധ്യമ മേഖലിയിലെത്തിക്കുന്ന പുതിയ മാറ്റങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും .
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമ യുആര്‍എഫ് ഗ്ലോബല്‍ അവാര്‍ഡ് ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്ക് ടീം ഏറ്റുവാങ്ങും .