
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ. അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ തകര്‍ത്തു. വാഹന പരിശോധനയില്‍ നിരോധിത ഗുളികകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കാറിനുള്ളില്‍ നിന്ന് 90 ന്യൂറോപ്ലെക്സ് ഗുളികകളും 340 ന്യൂറോന്റിന്‍ ഗുളികകളുമാണ് കണ്ടെത്തിയതെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.