ഐ.ടി.ബി ബെര്‍ലിനില്‍ ഏഴ് പുതിയ ഫ്‌ളൈറ്റ് ഡെസ്റ്റിനേഷനുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം പ്രദര്‍ശനമായ ഐ.ടി.ബി ബെര്‍ലിനില്‍ ഏഴ് പുതിയ ഫ്‌ളൈറ്റ് ഡെസ്റ്റിനേഷനുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. ചിറ്റഗോംഗ്, ബംഗ്ലാദേശ്; ജുബ, ദക്ഷിണ സുഡാന്‍; കിന്‍ഷ, ഡിആര്‍ കോംഗോ; ലിയോണ്‍ ആന്‍ഡ് ടോലോസ്, ഫ്രാന്‍സ്; മെഡാന്‍, ഇന്തോനേഷ്യ; ട്രാബ്സോണ്‍, തുര്‍ക്കിയ എന്നിവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.
ബീജിംഗ്, ചൈന; ബര്‍മിംഗ്ഹാം, ഇംഗ്ലണ്ട്; മൊറോക്കോയിലെ കാസബ്ലാങ്കയും മാരാകേഷും; ഡാവോ, ഫിലിപ്പീന്‍സ്; ഒസാക്ക, ജപ്പാന്‍; നോം പ്‌നെ, കംബോഡിയ: റാസ് അല്‍-ഖൈമ, ദുബായ്; ടോക്കിയോ ഹനേഡ, ജപ്പാന്‍; ബ്യൂണസ് ഐറിസ്, അര്‍ജന്റീന; ഫ്രാന്‍സിലെ നൈസ് എന്നീ 11 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കാനും എയര്‍ലൈനുകള്‍ തീരുമാനിച്ചു. ഇന്നലെ ഐ.ടി.ബി ബെര്‍ലിനിലാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പ്രതിവര്‍ഷം 180-ലധികം രാജ്യങ്ങളില്‍ പതിനായിരത്തോളം പ്രദര്‍ശകരെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്റ് ടൂറിസം പ്രദര്‍ശനമാണ് ഐ.ടി.ബി ബെര്‍ലിന്‍