Archived Articles

ഫോസ ഖത്തര്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നാളെ

 

ദോഹ. ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഫോസയുടെ ഖത്തര്‍ ചാപ്റ്റര്‍ നടത്തി വരുന്ന എഴുപത്തി അഞ്ചു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഫാറൂഖ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യ പരിശോധനയും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. നാളെ സി റിംഗ് റോഡിലുള്ള ആസ്റ്റര്‍ മെഡിക്കല്‍സില്‍ രാവിലെ 7 മുതല്‍ 11 മണി വരെ നടക്കുന്ന ക്യാമ്പില്‍ പൊതുജനങ്ങര്‍ക്ക് സൗജന്യമായി പ്രഷര്‍, ഷുഗര്‍ , കൊളസ്‌റ്റ്രോള്‍ എന്നീ പരിശോധനകളും ലിവര്‍ , കിഡ്‌നി ടെസ്റ്റുകളും നടത്തും.

ഇതോടനുബന്ധിച്ച് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ജീവിതശൈലിയും രോഗങ്ങളും- പ്രായോഗിക ധാരണകള്‍ എന്ന വിഷയത്തില്‍ റയ്യാന്‍ ആസ്റ്റര്‍ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യന്‍ ഡോക്ടര്‍ ശാക്കിര്‍ ടി പിയും, ഹൃദയ സ്തംഭനം പോലുള്ള സന്ദര്‍ഭങ്ങളില്‍ പുനരുജ്ജീവനത്തിനുള്ള ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിനുള്ള പ്രായോഗിക പരിശീലനത്തിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോക്ടര്‍ അബ്ദുല്‍ വഹാബും നേതൃത്വം നല്‍കും. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയതവര്‍ക്കാണു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 3052 9444 , 6677 4498 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

 

Related Articles

Back to top button
error: Content is protected !!