നെയ്മര്‍ ദോഹയിലെ അസ്‌പേതാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും
അമാനുല്ല വടക്കാങ്ങര
ദോഹ: ബ്രസീലിയന്‍, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ ഖത്തറിലെ ദോഹയിലെ ലോകപ്രശസ്ത ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ ആശുപത്രിയായ അസ്പെറ്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
2018 ഫെബ്രുവരിയിലും 2019 ജനുവരിയിലും മെറ്റാറ്റാര്‍സല്‍ പരിക്കിനെത്തുടര്‍ന്ന് പുനരധിവാസത്തിന്റെ ഭാഗമായി അദ്ദേഹം അസ്‌പേതാര്‍ ആശുപത്രിയില്‍ നിരവധി മെഡിക്കല്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയനായിരുന്നു.
അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് സ്പോര്‍ട്സ്, ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയതിന് ആസ്പെറ്റാറിന്റെ സര്‍ജറി വിഭാഗം പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള മികച്ച അത്ലറ്റുകള്‍ക്കിടയില്‍ ആസ്പെറ്റാര്‍ പ്രശസ്തമാണ് . ഇതാണ് നെയ്മറുടെ ശസ്ത്രക്രിയയ്ക്ക് അസ്‌പേതാര്‍ തെരഞ്ഞെടുക്കാന്‍ കാരണം. പാരീസ് സെന്റ് ജെര്‍മെയ്നിന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളി കൂടിയാണ് അസ്പേതാര്‍.