
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ ആസ്ഥാനം ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ ആസ്ഥാനം ദോഹയില്‍ സ്ഥാപിക്കുന്നതിന് ഖത്തറും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസും (ഐസിആര്‍സി) കരാറില്‍ ഒപ്പുവച്ചു.
ഖത്തറിനുവേണ്ടി വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയും ഐസിആര്‍സിക്ക് വേണ്ടി കമ്മിറ്റി പ്രസിഡന്റ് മിര്‍ജാന സ്പോള്‍ജാറിക് എഗ്ഗറുമാണ് കരാര്‍ ഒപ്പിട്ടത്.