Archived ArticlesUncategorized
ഖത്തര്‍ ഐ എം സി സി മില്ലത്ത് സാഫര്‍ പരിസ്ഥിതി പഠനയാത്ര നടത്തി
ദോഹ: പരിസ്ഥിതി സൗഹൃദ മനോഭാവം പ്രവാസി സമൂഹങ്ങളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഖത്തര്‍ ഐ എം സി സി യുടെ ആഭിമുഖ്യത്തില്‍ ഖത്തറിലെ കൂടുതല്‍ കണ്ടല്‍ കാടുകള്‍ നിറഞ്ഞ പര്‍പ്പീള്‍ ഐലന്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.
പ്രകൃതി സംരക്ഷണം മരുഭൂമിയിലെ കാലവസ്ഥയില്‍ എങ്ങിനെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍,സെമിനാറുകള്‍,കലാ പരിപ്പാടികള്‍ എന്നിവ യാത്ര സവിശേഷമാക്കി.
ഇല്ല്യാസ് മട്ടന്നൂര്‍,ജാബിര്‍ ബേപ്പൂര്‍,മുസ്തഫാ കബീര്‍,മുബാറക്ക് നെല്ലിയാളി,ടി ടി നൗഷീര്‍,ഷംസുദ്ധീന്‍ വില്ല്യാപള്ളി ,അമീര്‍ ഷൈക്ക്,മന്‍സൂര്‍ കുളിയാങ്കല്‍,മുനീര്‍, സമദ് പെരിന്തല്‍മണ്ണ, അഷ്‌റഫ്‌റഷീദ് മട്ടന്നൂര്‍,വൈ എ കബീര്‍ എന്നിവര്‍ സംബന്ധിച്ചു.