മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറും നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറും നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രധാനപ്പെട്ട പല ലാബ് ടെസ്റ്റുകളും തീര്‍ത്തും സൗജന്യമായി നല്‍കിയത് ഏറെ പേര്‍ക്ക് പ്രയോജനപ്പെട്ടു. കൂടാതെ ജനറല്‍ മെഡിസിന്‍, ഒഫ്ത്താല്‍ മോളജി, ഓര്‍ത്തോപീഡിക് എന്നി കണ്‍സല്‍ട്ടേഷനും മെമ്പര്‍മാര്‍ക്കായി റിയാദ ഒരുക്കിയിരുന്നു.
ഡോക്ടര്‍ മന്‍ജൂനാഥ് ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി.
ഇന്ത്യന്‍ എംബസിയുടെ കീഴിലുളള അപക്‌സ് ബോഡികളുടെ അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ട എ.പി.മണികണ്ഠന്‍, ഷാനവാസ് ബാവ , ഇ.പി. അബ്ദുല്‍ റഹ്‌മാന്‍ എന്നിവരോടൊപ്പം സാബിത്ത് ഷഹീര്‍, കെ.കെ. ഉസ്മാന്‍, ഡോ. ഫുവാദ് ഉസ്മാന്‍ , ഗഫൂര്‍ കാലിക്കട്ട്, എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
എംപഖിന്റെയും നിയാര്‍ക്കിന്റെയും രക്ഷാധികാരിയായ അഷറഫ് വെല്‍ക്കയര്‍, റിയാദ മാനേജിഗ് ഡയറക്ടര്‍ ജംഷീര്‍, എംപഖ് പ്രസിഡണ്ട് സി ഹാസ് ബാബു, നിയാര്‍ക്ക് പ്രസിഡണ്ട് താഹ ഹംസ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഷാജി പി.വി , താഹ ഹംസ, ഷാനഹാസ് ലുലു, മുസ്ഥഫ ഈണം, ഷാജഹാര്‍, ബഷീര്‍ നജീബ് ഇ.കെ സിറാജ് പാലൂര്‍, അഹമ്മത് മൂടാടി, റാസിക് കെ.വി, ഷിഹാസ് യു.കെ, താരീഖ് ഇ.കെ. എന്നിവര്‍ ക്യാമ്പിന്റ വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ചു.