Breaking News
റമദാനില്‍ 900-ലധികം സാധനങ്ങളുടെ വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ റമദാനിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളടക്കം തൊളളായിരത്തിലധികം സാധനങ്ങള്‍ക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ പ്രധാന വില്‍പ്പന കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച്, ഇന്നലെ മുതല്‍ ആരംഭിച്ച കാമ്പയിന് റമദാന് അവസാനം വരെ തുടരും. എല്ലാ വര്‍ഷവും റമദാനിന്റെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയം നിരവധി നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാറുണ്ട്.