Breaking News
ആഗോള സുരക്ഷാ ഫോറം ഇന്നു മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ആഗോള ക്രമം പുനഃക്രമീകരിക്കുക: സംഘര്‍ഷം, പ്രതിസന്ധികള്‍, സഹകരണം’ എന്ന കേന്ദ്ര പ്രമേയത്തിന് കീഴിലുള്ള അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഇന്ന് ഖത്തറില്‍ തുടക്കമാകും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായ പരിപാടി മാര്‍ച്ച് 15 വരെ നീണ്ടുനില്‍ക്കും.
സര്‍ക്കാര്‍ തലവന്മാരും മന്ത്രിതല നേതാക്കളും സുരക്ഷാ ഏജന്‍സി മേധാവികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ചേരും. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യന്‍ മഹാസമുദ്രം, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിപാടിയില്‍ സംബന്ധിക്കും.