Breaking News
ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് . സിംഗപ്പൂരിനാണ് ഒന്നാം സ്ഥാനം. നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോയിലാണ് സ്‌കൈട്രാക്സിന്റെ 2023 ലെ വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഏറ്റവും വലിയ വാര്‍ഷിക ആഗോള വിമാനത്താവള ഉപഭോക്തൃ സംതൃപ്തി സര്‍വേയില്‍ ഉപഭോക്താക്കള്‍ വോട്ട് ചെയ്ത് തീരുമാനിക്കുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരങ്ങളാണ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ് ‘, ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്നീ പുരസ്‌കാരങ്ങളും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്വന്തമാക്കി