
ഖത്തറില്‍ ഒമ്പതിനായിരത്തിലധികം ഇന്ത്യന്‍ കമ്പനികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും 9136 ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
ഉത്തരവാദിത്തപരവും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകള്‍ക്കുള്ള പങ്കാളിത്തം” എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ട്ണര്‍ഷിപ്പ് സമ്മിറ്റ് 2023 ന്റെ 28-ാമത് എഡിഷനിലാണ് വാണിജ്യ വ്യവസായ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
17.2 ബില്യണ്‍ ഡോളറാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ഖത്തര്‍ 15.1 ബില്യണ്‍ ഡോളറിന്റെ ് കയറ്റുമതിയാണ് ഇന്ത്യയിലേക്ക് ചെയ്യുന്നത്.
ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി), പെട്രോളിയം, ധാതു ഇന്ധന ഉല്‍പന്നങ്ങള്‍, ഓര്‍ഗാനിക്, അജൈവ രാസവസ്തുക്കള്‍ എന്നിവയാണ് ഇന്ത്യയിലേക്കുള്ള ഖത്തറിന്റെ പ്രധാന കയറ്റുമതി.
ഭക്ഷ്യ കാര്‍ഷിക, മൃഗ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ഉരുക്ക്, ഇലക്ട്രോണിക്‌സ്, രാസവസ്തുക്കള്‍ എന്നിവയാണ് ഖത്തര്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാന ഇനങ്ങള്‍.