
Archived ArticlesBreaking News
റമദാനിലെ പുതിയ ദോഹ മെട്രോ സമയം പ്രഖ്യാപിച്ചു
ദോഹ: ദോഹ മെട്രോയും ലുസൈല്‍ ട്രാമും വിശുദ്ധ റമദാനിലെ പുതുക്കിയ സേവന സമയം പ്രഖ്യാപിച്ചു. പുതിയ സമയക്രമമനുസരിച്ച് ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 6:30 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച, ഉച്ചയ്ക്ക് 2:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയായിരിക്കും സേവനം.