Uncategorized
ഡെന്മാര്‍ക്കില്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചതിനെ ശക്തമായി അപലപിച്ച് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിച്ചതിനെ ശക്തമായ ഭാഷയില്‍ അപലപിച്ച ഖത്തര്‍, ഈ ഹീനമായ സംഭവം ലോകത്തെ 200 കോടിയിലധികം വരുന്ന മുസ്ലിംകളുടെ വികാരങ്ങളെ, പ്രത്യേകിച്ച് വിശുദ്ധ റമദാന്‍ മാസത്തില്‍ വ്രണപ്പെടുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിശുദ്ധ ഖുര്‍ആനിനെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ അനുവദിക്കുന്നത് വിദ്വേഷവും അക്രമവും വളര്‍ത്തുമെന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മൂല്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും വെറുപ്പുളവാക്കുന്ന ഇരട്ടത്താപ്പ് വെളിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.