Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്വാദിഷ്ടമായ റമദാന്‍ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്


അമാനുല്ല വടക്കാങ്ങര

ദോഹ. മലയാളികള്‍ക്ക് സ്വാദിഷ്ടമായ റമദാന്‍ വിഭവങ്ങളുമായി പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് . ഓരോ ദിവസവും പത്ത് നോമ്പ് തുറ ഐറ്റംസ് 12 റിയാലിനാണ് ഇവിടെ ലഭിക്കുക. ഐറ്റം ഓരോ ദിവസവും മാറിമാറി വരും. നിത്യവും ഇറച്ചിച്ചോറ്, ചിക്കന്‍ മജ്ബൂസ്, ചിക്കന്‍ ദം ബിരിയാണി തുടങ്ങി ഏതെങ്കിലും ഒരു ഐറ്റം റൈസ് ഉണ്ടാകും. കൂടാതെ മൂന്ന് ഐറ്റം കട്ട് പീസ് ഫ്രൂട്ട്, മൂന്നുതരം എണ്ണക്കടി, ഒരു വാട്ടര്‍, ഒരു ജ്യൂസ്, ഒരു കഞ്ഞി അല്ലെങ്കില്‍ തരി എന്നിവയാണുണ്ടാവുക.

കുഞ്ഞി പത്തിരി ഇറച്ചി ഇട്ടത്, ടയര്‍ പത്തില്‍, നെയ് പത്തില്‍, പോത്തിറച്ചി വരട്ടിയത്, ബീഫ് കറി, ആട്ടിറച്ചി മസാല, മീന്‍ മുളകിട്ടത്, ചിക്കന്‍ കുറുമ, നെയ്‌ച്ചോറ്, ബീഫ് ബിരിയാണി,
കപ്പ ബിരിയാണി, ചിക്കന്‍ പൊതി ഫ്രൈ , ടയര്‍ പത്തിലും മുരിങ്ങയിലക്കറിയും മുതലായ വിഭവങ്ങള്‍ നോമ്പിന് രാത്രിയില്‍ ഉണ്ടാവുന്നതാണ്.

നാടന്‍ അത്താഴ ചോറും ലഭ്യമാണെന്ന് മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. ടയര്‍ പത്തില്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം

എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി മുതല്‍ ഡെലിവറി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button