ലുസൈല്‍ പാലസില്‍ പ്രമുഖര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ഖത്തര്‍ അമീര്‍
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തിങ്കളാഴ്ച ലുസൈല്‍ പാലസില്‍ ഭരണകുടുംബാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും വേണ്ടി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മന്ത്രിമാര്‍, ശൈഖുമാര്‍, ഭരണകുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു.
