ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച് ഒമ്പതാമത് ശാഖ മുകൈനിസില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ. ഖത്തറിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയായ ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ചിന്റെ ഒമ്പതാമത് ശാഖ മുകൈനിസില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കമ്പനി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ അല്‍ മുഫ്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ദിനേശ് മാധവന്‍, ഓപറേഷന്‍സ് മാനേജര്‍ ശ്രീജിത്ത് പി.എസ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഖത്തറില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി വിദേശ വിനിമയ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയാണ് ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച്
