Breaking News

ഖത്തറില്‍ കോവിഡ് മരണം കുതിക്കുന്നു. ഇന്ന് 9 മരണം, , 819 രോഗികള്‍

ദോഹ : ഖത്തറില്‍ കോവിഡ് മരണം കുതിക്കുന്നു. ഇന്ന് 9 മരണം, , 819 രോഗികള്‍. ചികിത്സയിലായിരുന്ന 42, 46, 49, 52, 61, 66 , 72, 74, 89 പ്രായമുള്ള 9 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 400 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12817 പരിശോധനകളില്‍ 217 യാത്രക്കാരടക്കം 819 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22592 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 117 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1219 ആയി. 22 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 457 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!