ഭാവിയിലെ പാന്‍ഡെമിക്കുകള്‍ക്കെതിരെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ പ്രതിരോധം കാണിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകം കോവിഡാനന്തര യുഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭാവിയിലെ ഏത് ദുരന്തങ്ങളെയും നേരിടാന്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രതിരോധവും തയ്യാറെടുപ്പും നിലനിര്‍ത്തേണ്ടത് ഓരോ രാജ്യത്തിനും വ്യക്തിക്കും വളരെ പ്രധാനമാണ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്ലത്തീഫ് അല്‍-ഖാല്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ നടന്ന പേഷ്യന്റ് സേഫ്റ്റി 2023-നെക്കുറിച്ചുള്ള മിഡില്‍ ഈസ്റ്റ് ഫോറത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്‍-ഖാല്‍.
‘പാന്‍ഡെമിക്കുകള്‍ പോലുള്ള ദുരന്തങ്ങള്‍ പ്രവചനാതീതമാണ്. ഒരു പകര്‍ച്ചവ്യാധി ഉണ്ടാകുമോ, എപ്പോള്‍ എന്നിവ സംബന്ധിച്ച് ആര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. അതിനാല്‍ എല്ലാ രാജ്യങ്ങളും പ്രതിരോധത്തില്‍ നിക്ഷേപം തുടരുകയും പ്രതിരോധശേഷിയും തയ്യാറെടുപ്പും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.