ഇഫ്താര്‍ മീറ്റും സ്വീകരണവും
ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അലുംനി അസോസിയേഷനുകളുടെ കൂട്ടായ്മയായ കാക് ഖത്തര്‍ (കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍സ് ഓഫ് കേരള – ഖത്തര്‍) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു . ചടങ്ങില്‍ 18 ല്‍ അധികം കോളേജ് അലുനി അസോസിയേഷനുകളുടെ പ്രതിനിധികളും അവരുടെ കുടുബാംഗങ്ങളും പങ്കെടുത്തു .
പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഐ .സി .സി പ്രസിഡന്റ് എ.പി .മണികണ്ഠന്‍ പരിപാടി ഉദ്്ഘാടനം ചെയ്തു. ഏകദേശം 23 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കാക് ഖത്തര്‍ കോളേജ് അലുംനി അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിക്കുന്നുണ്ടെന്നും ഐസിസി യുടെ പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.
ഇന്‍ഡ്യന്‍ അപെക്‌സ് ബോഡികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം .കെ .ജോസഫ് , സജീവ് സത്യശീലന്‍, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ചു ആദരിച്ചു .
മുഹമ്മദ് ഹാഷിര്‍ റംസാന്‍ സന്ദേശം നല്‍കി. കാക്കിന്റെ സ്ഥാപകാംഗങ്ങമായ സാം കുരുവിള, മുന്‍ പ്രസിഡന്റുമാരായ മത്തായി ഫിലിപ്പ് , സുബൈര്‍ പാണ്ഡവത്ത,് മുന്‍ ജനറല്‍ സെക്രട്ടറി മശ്ഹൂദ് തിരുത്തിയാട് , ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം സദസ്സിനെ ധന്യമാക്കി .
കാക്കിന്റെ അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ പ്രസിഡന്റ് അബ്ദുള്‍ അസീസ് പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു .
ഇഫ്താറിന് ശേഷം നടന്ന മീറ്റില്‍ വിവിധ കോളേജ് അലുംനി അസോസിയേഷന്‍ ഭാരവാഹികള്‍ തങ്ങളുടെ അലുംനി പ്രവര്‍ത്തങ്ങള്‍ വിവരിച്ചു. അനീഷ് ജോര്‍ജ്, ശ്രീകുമാര്‍, അജിത്ത്, ഹനി മങ്ങാട്ട്, അഡ്വ. മാളു, ജുനൈബ സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സിറാജുദ്ദിന്‍ ഇബ്രാഹിം സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ് നന്ദിയും പറഞ്ഞു