ഡിസ്‌കവര്‍ ഖത്തറിന്റെ ഇഫ്താര്‍ ഇന്‍ ദ ഡെസേര്‍ട്ട് പ്രോഗ്രം ഏപ്രില്‍ 20 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനിയായ ഡിസ്‌കവര്‍ ഖത്തര്‍ ഒരുക്കുന്ന ഇഫ്താര്‍ ഇന്‍ ദ ഡെസേര്‍ട്ട് പ്രോഗ്രം ഏപ്രില്‍ 20 വരെ തുടരും.വിശുദ്ധ റമദാന്‍ മാസത്തില്‍ മരുഭൂമിയിലെ വാര്‍ഷിക ഇഫ്താര്‍ അനുഭവവങ്ങള്‍ സമ്മാനിക്കുന്ന സവിശേഷമായ പ്രോഗ്രാമാണിത്.
ഡിസ്‌കവര്‍ ഖത്തര്‍ വാഗ്ദാനം ചെയ്യുന്ന ഈ എക്സ്‌ക്ലൂസീവ് റമദാന്‍ ടൂറുകള്‍, സീസണില്‍ പ്രിയപ്പെട്ടവരുമായി ഗുണമേന്മയുള്ള സമയം ചെലവഴിക്കുന്നതിനും പ്രാദേശിക സംസ്‌കാരത്തെയും പാരമ്പര്യത്തെയും അടുത്തറിയുന്നതിനും രൂപകല്‍പ്പന ചെയ്തതാണ്.
ഖത്തറിലെ മരുഭൂമിയിലെ പരമ്പരാഗത അറേബ്യന്‍ സജ്ജീകരണത്തിന്റെ പശ്ചാത്തലത്തില്‍ റമദാനിന്റെയും ഇഫ്താറിന്റെയും പ്രാധാന്യം എടുത്തുകാണിക്കാന്‍ പരിചയസമ്പന്നനായ ഒരു ഗൈഡാണ് അവിസ്മരണീയമായ ഇഫ്താര്‍ ടൂറുകള്‍ നയിക്കുന്നത്. ഗള്‍ഫ് തീരം വീക്ഷിക്കുമ്പോള്‍, മരുഭൂമിയിലെ യാത്രകളില്‍ ആനന്ദദായകമായ ഡ്യൂണ്‍ ഡ്രൈവിംഗ് അനുഭവം ഉള്‍പ്പെടുന്നു.
മരുഭൂമിയിലെ ഇഫ്താര്‍ പരമ്പരാഗത വിഭവങ്ങളും മധുരപലഹാരങ്ങളും, ഉന്മേഷദായകമായ പാനീയങ്ങളും അറബിക് കോഫിയും അടങ്ങുന്ന നാല്-കോഴ്സ് ആധികാരിക ഇഫ്താര്‍ നല്‍കുന്നു.
അതിഥികള്‍ക്ക് സീലൈന്‍ ബീച്ചിലെ ശാന്തമായ വെള്ളത്തില്‍ നീന്താനും പ്രകൃതിയുമായി വീണ്ടും ബന്ധപ്പെടാനും കഴിയും.
ഇഫ്താര്‍ ഇന്‍ ദ ഡെസേര്‍ട്ട് പ്രോഗ്രാമിന് നാല് പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ഒരു വാഹനത്തിന് 1,050 റിയാല്‍ മുതല്‍ ലഭിക്കും.