Breaking NewsUncategorized

പരസ്പരബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും സൗദി അറേബ്യയും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് മേഖലയുടെ സുസ്ഥിരതയും സമാധാനവും അടയാളപ്പെടുത്തി പരസ്പരബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും സൗദി അറേബ്യയും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുവാനും പരസ്പരബന്ധം പുനഃസ്ഥാപിക്കാനും തയ്യാറായത്.

സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളും കോണ്‍സുലര്‍ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചൈനയില്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള രാജകുമാരനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനും തമ്മില്‍ ബെയ്ജിംഗില്‍ നടത്തിയ ചര്‍ച്ചയുടെ സമാപനത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന, മാര്‍ച്ച് 10-ലെ ബീജിംഗ് ഉടമ്പടി നടപ്പാക്കുന്നതും അത് സജീവമാക്കുന്നതും സംബന്ധിച്ച തുടര്‍നടപടികളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. പരസ്പര വിശ്വാസം വര്‍ദ്ധിപ്പിക്കുകയും സഹകരണ മേഖലകള്‍ വികസിപ്പിക്കുകയും മേഖലയില്‍ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 2001ല്‍ ഒപ്പുവച്ച സുരക്ഷാ സഹകരണ കരാര്‍ സജീവമാക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനുള്ള തങ്ങളുടെ താല്‍പര്യം ഇരുപക്ഷവും സ്ഥിരീകരിച്ചു.
സമ്മതിച്ച കാലയളവിനുള്ളില്‍ തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്‍ പുനരാരംഭിക്കുന്നതിനും ആവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!