അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ചില്‍ ഇന്ന് താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ദോഹ: 2023 ഏപ്രില്‍ 7 ന് അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ചില്‍ ഏതാനും മണിക്കൂറുകള്‍ റോഡ് താല്‍ക്കാലികമായി അടക്കുമെന്ന് അഷ്ഗാല്‍ പ്രഖ്യാപിച്ചു.
ലുസൈല്‍ റോഡിലെ അല്‍ ഗാസര്‍ ഇന്റര്‍ചേഞ്ചില്‍ ലുസൈലില്‍ നിന്ന് പടിഞ്ഞാറ് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് പുലര്‍ച്ചെ 3 മുതല്‍ രാവിലെ 9 വരെ ആറ് മണിക്കൂര്‍ താല്‍ക്കാലികമായി അടക്കും.
അറ്റകുറ്റപ്പണികള്‍ക്കായാണ് റോഡ് അടച്ചിടുന്നത്. അല്‍ ഖഫ്ജി സ്ട്രീറ്റ് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന ലുസൈല്‍ റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ ഗസ്സര്‍ ഇന്റര്‍ചേഞ്ചിന് മുമ്പായി പ്രാദേശിക റോഡുകളിലേക്ക് വലത് ആക്‌സസ് എടുക്കാം അല്ലെങ്കില്‍ അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ചിലെ കത്താറ അണ്ടര്‍പാസിലേക്ക് പോയി അല്‍ ഖഫ്ജി സ്ട്രീറ്റില്‍ കിഴക്കോട്ട് എത്താം, തുടര്‍ന്ന് അല്‍ ഗസ്സര്‍ ഇന്റര്‍ചേഞ്ച് ഫ്‌ലൈഓവറിലേക്ക് യു ടേണെടുത്ത് അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാം.