ഗള്‍ഫ് വിദ്യാഭവന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. പൊന്നാനി താലൂക്ക് പ്രാസ്ഥാനിക കൂട്ടായ്മ ഗള്‍ഫ് വിദ്യാഭവന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ഗള്‍ഫ് വിദ്യാഭവന്‍ ഖത്തര്‍ ചെയര്‍മാന്‍ ഷംസുദ്ധീന്‍ നന്നംമുക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം പേരോട് മുഹമ്മദ് അസ്ഹരി ഉദ്ഘാടനം ചെയ്തു.
റമദാന്‍ നോമ്പ് കേവലം പട്ടിണി കിടക്കുക എന്നതിനപ്പുറം ആത്മീയ വളര്‍ച്ച കൈവരിക്കാന്‍ സഹായകമാകണം.പ്രയാസങ്ങളിലും പ്രതിസന്ധികളിലും തളരാതെ ഉള്ളതില്‍ തൃപ്തരായി ജീവിതം നയിക്കാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം ഉണര്‍ത്തി.
ബദര്‍ നമുക്ക് വലിയ പാഠമാകണമെന്നും അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വിജയം വരിച്ചതെന്നും മുഖ്യ പ്രഭാഷണം നടത്തിയ എസ്.വൈ.എസ്. എടപ്പാള്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദ് നജീബ് അഹ്‌സനി മാണൂര്‍ അഭിപ്രായപ്പെട്ടു.
ഐസിഎഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം കരീം ഹാജി മേന്മുണ്ട, ഐസിഎഫ് ഖത്തര്‍ നാഷനല്‍ സെക്രട്ടറി കരീം ഹാജി കാലടി, അശ്‌റഫ് സഖാഫി നടക്കാവ്, മന്‍സൂര്‍ നാക്കോല എന്നിവര്‍ ആശംസിച്ചു.
പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.അഫ്‌സല്‍ ഇല്ലത്ത് സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.