Archived Articles
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
ദോഹ: പറപ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം ദോഹയിലെ അരോമ ഹോട്ടലില്‍ വെച്ച് നടന്നു. പറപ്പൂരും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ സലാം സിപി അധ്യക്ഷത വഹിച്ചു
ജനറല്‍ സെക്രട്ടറി ശരീഫ് കക്കാട്ടീരി യോഗം നിയന്ത്രിച്ചു
റസാഖ് പറവണ്ണ ഉസ്താദ് റമദാന്‍ സന്ദേശം നല്‍കി
2003 ല്‍ ആരംഭിച്ച കൂട്ടായ്മ യെ കുറിച്ച് വൈസ് പ്രസിഡന്റ് സുബൈര്‍ പി കെ പഴയ കാല ഓര്‍മ്മകള്‍ പങ്ക് വെച്ചു
ട്രെഷറര്‍ അനീസ് ബാബു നന്ദി പറഞ്ഞു. യുസഫ് പഞ്ചിളി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
