ഈദ് അവധി , ട്രാവല്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അവധി ചിലവഴിക്കുവാന്‍ ഖത്തറില്‍ നിന്നുള്ള യാത്രക്കാര്‍ ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനാല്‍ യാത്രാ ബുക്കിംഗില്‍ വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്.
ലണ്ടന്‍, തുര്‍ക്കിയെ, സൗദി അറേബ്യ, ദുബായ്, തായ്ലന്‍ഡ്, ജോര്‍ജിയ, മാലിദ്വീപ്, സൈപ്രസ് മുതലായവയാണ് ഖത്തറില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളെന്നാണ് വ്യവസായ സ്രോതസ്സുകള്‍ പറയുന്നു.
ഖത്തറില്‍ നിന്നുള്ള നിരവധി തീര്‍ത്ഥാടകര്‍ സൗദി അറേബ്യയിലേക്കുള്ള ലളിതമായ ഇ-വിസ പ്രക്രിയ പ്രയോജനപ്പെടുത്തി ഉംറ നിര്‍വഹിക്കുവാന്‍ പോകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
