ഖത്തര്‍ വെളിച്ചം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
ദോഹ : ഖത്തര്‍ വെളിച്ചം വെളിയംകോട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നാട്ടുകാരും അയല്‍നാട്ടുകാരുമായ നിരവധി ആളുകള്‍ പങ്കെടുത്തു. വെള്ളിയാഴ്ച ഐന്‍ ഖാലിദ് സി. ഐ. സി ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമം നിരവധി കുടുംബങ്ങളും കുട്ടികളുമടക്കം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷാജുദ്ധീന്‍ ഹൈദര്‍ മൂപ്പന്റെ പ്രസംഗം ശ്രോതാക്കള്‍ക്ക് വിശുദ്ധിയുടെ മാസത്തില്‍ മറ്റൊരു ഹൃദ്യാനുഭവമായി. പരസ്പര സ്‌നേഹ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്നും പങ്കു വെക്കലിലൂടെ വ്രതത്തിന്റെ വിശുദ്ധി ഉയര്‍ത്തണമെന്നും പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഹനീഫ മുല്ലക്കാടിന്റെ ഖുര്‍ആന്‍പാരായണത്തോടെ ആരംഭിച്ച യോഗത്തില്‍ ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു. ജംഷീര്‍ ജഗ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു.
