ഖിയ ചാമ്പ്യന്‍സ് ലീഗ് മെയ് രണ്ടാം വാരത്തില്‍
ദോഹ: കായിക രംഗത്ത് ഇന്ത്യ – ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, പ്രവാസി ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കുക, പുതിയ കളിക്കാരെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടന്നു വരുന്ന ഖിയ അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഒമ്പതാമത്തെ എഡിഷന്‍ മെയ് മധ്യത്തില്‍ തുടക്കം കുറയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഏക ടൂര്‍ണമെന്റായ ഖിയ ചാമ്പ്യന്‍സ് ലീഗില്‍ ഈ വര്‍ഷം എട്ടു പ്രഗല്‍ഭ ടീമുകളായിരിക്കും പങ്കെടുക്കുക. നാട്ടില്‍ നിന്നും പ്രശസ്ത താരങ്ങള്‍ ഖിയ ചാമ്പ്യന്‍സ് ലീഗ് കളിക്കാനായി ഖത്തറിലെത്തും.
കേരളത്തില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമേ ഗോവ, തമിഴ് നാട് ,പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ നാടുകളിലെ കളിക്കാരും വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഖിയയുടെ പത്താം വാര്‍ഷികത്തിന്റെ ആഘോഷം കൂടിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ മുഴുവന്‍ ഷെഡ്യൂളും വിശദാംശങ്ങളും ഉടന്‍ വെളിപ്പെടുത്തും, എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഓര്‍മ്മിക്കപ്പെടാവുന്ന ഒരു ടൂര്‍ണമെന്റ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.