പുതിയ ബ്ലഡ് ഡോണര്‍ സെന്ററില്‍ ഒരേസമയം 200 പേര്‍ക്ക് രക്തം നല്‍കുവാന്‍ സൗകര്യം
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പുതിയ ബ്ലഡ് ഡോണര്‍ സെന്റര്‍ വിപുലമായ സൗകര്യങ്ങളോടെയാണ് സംവിധാനിച്ചിരിക്കുന്നതെന്നും ഒരേസമയം 200 പേര്‍ക്ക് രക്തം നല്‍കുവാന്‍ സൗകര്യമുണ്ടെന്നും എച്ച്എംസിയിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഐഷ ഇബ്രാഹിം അല്‍മാല്‍ക്കി പറഞ്ഞു
പുതിയ സ്ഥിരമായ സ്ഥലത്ത്, ബ്ലഡ് ഡോണര്‍ സെന്റര്‍ ആളുകളെ എളുപ്പത്തിലും സൗകര്യപ്രദമായും രക്തവും രക്ത ഘടകങ്ങളും ദാനം ചെയ്യാന്‍ പ്രാപ്തരാക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ യുവാക്കളും കമ്മ്യൂണിറ്റി അംഗങ്ങളും രക്തദാതാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ബ്ലഡ് ഡോണര്‍ സെന്റര്‍ പുതിയ സ്ഥലത്തേക്ക് മാറ്റിയതെന്ന അവര്‍ വിശദീകരിച്ചു. കമ്മ്യൂണിറ്റി അംരങ്ങള്‍ രക്തം ദാനം ചെയ്യാനും രക്തദാന ഡ്രൈവ് നടത്താനും മുന്നോട്ടുവരുന്നത് പരിഗണിച്ചാണിത്.
”രക്തദാതാക്കളുടെ സൗകര്യം കണക്കിലെടുത്താണ് ബ്ലഡ് ഡോണര്‍ സെന്ററിനായി പുതിയ സ്ഥലം തിരഞ്ഞെടുത്തത്. ദോഹയിലെ രണ്ട് പ്രധാന തെരുവുകളില്‍ നിന്ന് (അല്‍ റയ്യാന്‍ റോഡും മുഹമ്മദ് ബിന്‍ താനി സ്ട്രീറ്റും) എത്തിച്ചേരാവുന്ന വിധത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.