Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രതിദിനം 4,000 ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് ഔഖാഫ് ജനറല്‍ ഡയറക്ടറേറ്റ്


അമാനുല്ല വടക്കാങ്ങര

ദോഹ: ഔഖാഫ് ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ് പ്രതിദിനം 4,000 ഇഫ്താര്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

അല്‍ റയ്യാന്‍ അല്‍ ഖദീമിലെ ഈദ് പ്രാര്‍ത്ഥന ഏരിയ, അല്‍ അസീസിയയിലെ ഈദ് പ്രാര്‍ത്ഥന ഏരിയ, ഗ്രാന്‍ഡ് മോസ്‌കിനോട് ചേര്‍ന്നുള്ള അല്‍ അസ്മാഖ് ഏരിയ, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലായി ഡയറക്ടറേറ്റ് 1,000 ഭക്ഷണം വീതം വിതരണം ചെയ്തു വരുന്നു.

‘ഇഫ്താര്‍ സായിം എന്‍ഡോവ്മെന്റ്’ പദ്ധതിയിലൂടെ നല്‍കുന്ന ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലാളികളില്‍ നിന്നും വ്യക്തികളില്‍ നിന്നും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Related Articles

Back to top button