തൊഴിലാളികളൊടൊപ്പം നോമ്പുതുറന്ന് ഒഐസിസി ഇന്‍കാസ് മലപ്പുറം
ദോഹ: ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളൊടൊപ്പം നോമ്പുതുറന്ന് ഒഐസിസി ഇന്‍കാസ് മലപ്പുറം. ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വ്യത്യസ്ഥ ക്യാമ്പുകളിലായി ഏകദേശം മൂന്നൂറോളം വരുന്ന തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ കിറ്റ് നല്‍കി അവരോടൊപ്പം നോമ്പ് തുറന്നത്. ഒട്ടേറെ ഇഫ്താര്‍ സംഗമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, പലപ്പോഴും നമ്മള്‍ പാടെ മറന്നു പോവുന്ന സമൂഹത്തെ ചേര്‍ത്തുപിടിക്കാനും കഴിഞ്ഞതിലും; അര്‍ഹരായ ഇത്രയും പേരെ കണ്ടെത്തി നോമ്പു തുറപ്പിക്കാനായതിലും ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇതുമായി സഹകരിച്ച സുമനസ്സുകളോടു ഹൃദയം നിറഞ്ഞ കൃതഞ്ജത ഉണ്ടെന്നും മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ നൗഫല്‍ പിസി കട്ടുപ്പാറ പറഞ്ഞു.
ചടങ്ങ് ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉത്ഘാടനം ചെയ്തു.
ജാഫര്‍ കമ്പാല സ്വാഗതവും ഇര്‍ഫാന്‍ പകര നന്ദിയും പറഞ്ഞു.
ജില്ലാ ഉപദേശകസമിതി ചെയര്‍മാന്‍ സലീം ഇടശ്ശേരി, വൈ പ്രസിഡണ്ട് ചാന്ദിഷ് ചന്ദ്രന്‍, അനീസ് കെടി വളപുരം സെക്രട്ടറിമാരായ നിയാസ് കൈപ്പേങ്ങല്‍ , സുഹൈല്‍ ചെറുകര, ഹസന്‍ പൊന്നേത് , അക്ബര്‍, ആഷിക് അയിരൂര്‍, വസീം അബ്ദുല്‍ റസാക്ക്, ഷറഫു, ഷാഫി നരണിപ്പുഴ, നിയാസ് ചേനങ്ങാടന്‍, പ്രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
