Breaking NewsUncategorized
മതേതരത്വ സംഗീതത്തിന്റെ മൂന്നാം ഭാഗവുമായി മനോജ് കെ ജയനും അന്‍ഷാദ് തൃശ്ശൂരും വലിയ വീട്ടില്‍ മീഡിയയും
ദോഹ. മതേതരത്വ സംഗീതത്തിന്റെ മൂന്നാം ഭാഗവുമായി മനോജ് കെ ജയനും അന്‍ഷാദ് തൃശ്ശൂരും വലിയ വീട്ടില്‍ മീഡിയയും. മക്കത്തെ ചന്ദ്രിക, നക്ഷത്ര രാവ് എന്നീ സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍ക്ക് ശേഷം മനോജ് കെ ജയന്‍ പാടിയ മനോഹരമായ കൃഷ്ണ ഭക്തി ഗാനം വിഷു സമ്മാനമായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ഫേസ്ബുക് പേജിലും വലിയവീട്ടില്‍ മീഡിയയുടെ യൂട്യൂബ് ചാനലിലും റിലീസ് ചെയ്തു.
ചിറ്റൂര്‍ ഗോപിയുടെ വരികള്‍ക്ക് അന്‍ഷാദ് തൃശ്ശൂര്‍ സംഗീതം നല്‍കിയ എന്റെ മാധവാ എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ മുന്‍ ഗാനങ്ങളെ പോലെ തന്നെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വലിയ വീട്ടില്‍ മീഡിയക്ക് വേണ്ടി പോള്‍ വലിയവീട്ടില്‍ തന്നെയാണ് ഈ ഗാനവും നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇല്ലത്ത് സംവിധാനവും സിംബാദ് ക്യാമറയും മെന്‍ഡോസ് ആന്റണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.